ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 11 ഏപ്രില്‍ 2014 (17:40 IST)
PRO
PRO
പ്രവാസികളുടെ തെരഞ്ഞെടുപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി സുപ്രീംകോടതി വിധി. ഇത്തവണ തപാല്‍ വോട്ടോ, ഇന്റര്‍നെറ്റ് മുഖേനയുള്ള വോട്ടിനോ സാധ്യമല്ലാ എന്നതാണ് കോടതി വ്യക്തമാക്കിയത്.
കേരളത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍ ഇനി പ്രവാസികള്‍ക്ക് വോട്ട് എന്നത് സ്വപ്നമായി തീര്‍ന്നു. വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് തങ്ങളുടെ മണ്ഡലത്തില്‍ ചെന്ന് വോട്ട് ചെയ്യാം. വോട്ടെടുപ്പിന്റെ മൂന്നു ഘട്ടം കഴിഞ്ഞതിനാല്‍ തപാല്‍ വോട്ടോ, ഇന്റര്‍നെറ്റ് മുഖേനയോ ഉള്ള വോട്ട് സാധ്യമല്ലന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ ഭാവിയില്‍ പ്രവാസി വോട്ട് നടപ്പാക്കണമെന്നും ഇതിനായുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കമ്മിഷന് മൂന്ന് മാസം സമയം നല്‍കി. കൂടാതെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വോട്ട് ഉറപ്പുവരുത്തണമെന്ന് കോടതി കൂട്ടിചേര്‍ത്തു.