പ്രത്യേക പായ്ക്കെജുമായി എയര്‍ ഇന്ത്യ

നെടുമ്പാശേരി| VISHNU.NL| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (09:42 IST)
ആഭ്യന്തര വിമാനയാത്രക്കായി പ്രത്യേക പായ്ക്കെജുമായി എയര്‍ ഇന്ത്യ. പ്രത്യേക നിരക്കുനല്‍കി 43 കേന്ദ്രങ്ങളിലേക്ക് യാത്രക്കാര്‍ക്ക് സഞ്ചരിക്കാ‍ന്‍ അവസരമൊരുക്കുകയാണ് എയര്‍ ഇന്ത്യ ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് ക്ലാസുകളിലാണ് ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ സൌകര്യമൊരുക്കുക.

പദ്ധതി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. പദ്ധതി അനുസരിച്ച് 750 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുളളയാത്രയ്‌ക്ക് 5,000 രൂപയും 750 കിലോമീറ്ററിനു മുകളിലുളള യാത്രയ്‌ക്ക് 7,000 രൂപയും നല്‍കേണ്ടിവരുമെന്നുമാത്രം.

ഒക്ടോബര്‍ 31 വരെയാണ് പദ്ധതി കാലാവധി. എന്നാല്‍ യാത്രക്കാര്‍ക്ക് ഇത് സൌകര്യപ്രദമാണ്. എക്സിക്യൂട്ടീവ് ക്ലാസുകള്‍ ഒഴിവുണ്ടെങ്കില്‍ ആദ്യം ആവശ്യപ്പെടുന്ന മുറയ്‌ക്കായിരിക്കും മറ്റ് ക്ലാസുകളിലുളളവര്‍ക്ക് ഇതില്‍ യാത്ര അനുവദിക്കുക.

പദ്ധതി പ്രകാരം ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും. ആവശ്യപ്പെടുന്നവര്‍ക്ക് വളരെ പെട്ടന്ന് എക്‌സിക്യൂട്ടീവ് ക്ലാസുകളില്‍ യാത്ര ചെയ്യനുള്ള അവസരമുണ്ടാ‍കും. ജൂണ്‍ 14 വരെ
എക്‌സിക്യൂട്ടീവ് ക്ലാസുകളുളള എയര്‍ ഇന്ത്യയുടെ രാജ്യാന്തര വിമാനങ്ങളിലും ഈ പദ്ധതി അനുവദിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :