മരുന്നു കഴിക്കാതെ എയ്‌ഡ്‌സ് ഭേദമായി ! ഉത്തരം കിട്ടാതെ വൈദ്യശാസ്ത്രം

ന്യൂയോര്‍ക്ക്‌| VISHNU N L| Last Modified തിങ്കള്‍, 11 മെയ് 2015 (17:24 IST)
വൈദ്യ ശാസ്ത്രം നിഅരന്തരമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത് എച്‌ഐവി വൈറസിനു മുന്നിലാണ്. ഇന്നേവരെ ഇവയെ പ്രതിരോധിക്കാനുള്ള മരുന്ന് വൈദ്യശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു ചികിത്സയും കൂടാതെ എയ്‌ഡ്‌സ് ഭേദമായ ഒരാളുണ്ട്. ലോറന്‍ വില്ലന്‍ബര്‍ഗ്‌ 61 വയസുകാരി. കലിഫോര്‍ണിയ സ്വദേശിയായ ലോറനില്‍ എച്‌ഐവി വൈറസിന്റെ സാന്നിധ്യം 23 വര്‍ഷം മുമ്പ് തിരിച്ചറിഞ്ഞതാണ്.

എന്നാല്‍ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ലോറനെ ഇതേവരെ കീഴ്പ്പെടുത്താന്‍ ഈ വൈറസിന് സാധിച്ചില്ലെന്നുമാത്രമല്ല, ലോറന്റെ ശരീരത്തില്‍ നിന്ന് വൈറസ് അപ്രത്യക്ഷമാകുകയും ചെയ്തു. ലോറനാകട്ടേ മരുന്നുകള്‍ കഴിച്ചതുമില്ല. ഇതിന്റെ കാരണം അറിയാന്‍ ലോറന്റെ ശരീരത്തില്‍ ശാസ്ത്രജ്ഞര്‍ നടത്തിയ 13 പരീക്ഷണങ്ങളും എങ്ങും എത്താതെ പരാജയപ്പെട്ടു.

ഇവരുടെ പ്രതിരോധ ശക്‌തിയുടെ രഹസ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ ജനിതക ഘടനയാണു എയ്‌ഡ്‌സിനെ തടയുന്നതെന്നാണു ശാസ്‌ത്രജ്‌ഞരുടെ വിശ്വാസം. രഹസ്യം കണ്ടെത്തിയാല്‍ ലോകമെമ്പാടുമുള്ള 3.5 കോടി എയ്‌ഡ്‌സ്‌ രോഗികള്‍ രക്ഷപെടുമെന്നാണു ശാസ്‌ത്രജ്‌ഞരുടെ പ്രതീക്ഷ. എത്ര പഠനങ്ങളുമായി വേണമെങ്കിലും സഹകരിക്കാമെന്നു ലോറനും പറയുന്നു


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :