പുരുഷന്മാര്‍ക്കിനി പുല്ലുവില, പുരുഷബീജം കൃത്രിമമായി നിര്‍മ്മിച്ചു....!

പാരീസ്| VISHNU N L| Last Modified തിങ്കള്‍, 11 മെയ് 2015 (14:08 IST)
ലോകത്ത് വന്ധ്യതാ നിവാരണ ചികിത്സയില്‍ വിപ്ലവകരമായ കണ്ടുപിടുത്തം. ലോകത്തില്‍ ആദ്യമായി ലബോറട്ടറിയില്‍ പുരുഷ ബീജം കൃത്രിമമായി നിര്‍മ്മിച്ചതായാണ് വാര്‍ത്തകള്‍. ലിയോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്ലിസ്റ്റെം ലബോറട്ടറിയിലാണ് കൃത്രിമമായി പുരുഷബീജം ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തത്. കണ്ടുപിടുത്തത്തിന് പേറ്റന്റ് ഇതുവരെ ലഭ്യമായിട്ടില്ലാത്തതിനാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരം വെളിപ്പെടുത്താൻ കല്ലിസ്റ്റം ലാബ് അധികൃതർ തയാറായിട്ടില്ല. അതേസമയം കൃത്രിമമായി പുരുഷബീജം വികസിപ്പിച്ചെടുത്തു എന്ന വാർത്തയ്ക്ക് ലോകമെമ്പാടും നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.

പുരുഷന്മാരുടെ ഫെർട്ടിലിറ്റി ടിഷ്യൂ ശേഖരിച്ച് അതിൽ നിന്നാണ് ബീജത്തെ വളര്‍ത്തിയെടുക്കുന്നത്. ഇത്തരത്തില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ബീജത്തെ ശരീരത്തിനു പുറത്ത് വളര്‍ത്തിയെടുക്കാന്‍ 72 ദിവസങ്ങള്‍ വേണ്ടിവരും. പൂർണമായി വളർച്ചയെത്തിയ ഇത്തരം ബീജം ഐവിഎഫ് (ടെസ്റ്റ് ട്യൂബ്) ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഏതായാലും കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിക്കുന്ന മുറയ്ക്ക് രണ്ട് വര്‍ഷത്തിനകം ലോകത്തില്‍ വ്യാപകമായി ഈ ചികൈത്സ വ്യാപകമാക്കാനാണ് ഗവേഷകരുടെ തീരുമാനം.

പുരുഷ വന്ധ്യതയ്ക്ക് ശാശ്വത പരിഹാരമുണ്ടാകുന്ന കണ്ടുപിടുത്തമാണ് നടന്നിരിക്കുന്നത്. സ്വന്തമായി ബീജങ്ങൾ ഇല്ലാത്ത പുരുഷന്മാർക്ക് ഏറെ അനുഗ്രഹമാകുന്നതാണ് ഈ പുതിയ കണ്ടുപിടുത്തം. ഇത് ചികിത്സയുടെ ഭാഗമാകുന്നതൊടെ ലോകമാകെ 50,000 ത്തോളം പുരുഷന്മാർക്ക്
അച്ഛനാകാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :