നിങ്ങളാണ് മുതലാളീ.. ശരിക്കും മുതലാളി...!!!!

ബെയ്ജിംങ്| VISHNU N L| Last Modified തിങ്കള്‍, 11 മെയ് 2015 (17:05 IST)
കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ പരമാവധി പിഴിയുകയും തുഛമായ ശമ്പളം നല്‍കുകയും ആവശ്യത്തിന് അവധിയോ, ഉല്ലാസത്തിന് സമയമമോ കൊടുക്കാത്ത കമ്പനികളാണ് കേരളത്തിലും ഇന്ത്യയൊട്ടാകെയും. എന്നാല്‍ വിദേശരാജ്യങ്ങളില്‍ അതല്ല സ്ഥിതി.
ബൂര്‍ഷ്വാ മുതലാളിത്ത രാജ്യങ്ങളില്‍ തൊഴിലാളികള്‍ക്ക് വിലയെങ്കിലുമുണ്ട്. എന്നാല്‍ ചൈനയിലെ ഒരു മുതലാളി തന്റെ തൊഴിലാളികള്‍ക്ക് നല്‍കിയ സമ്മാനം അവര്‍ ആജീവനനാതം മറക്കില്ല.

കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ടൈന്‍സ് ഗ്രൂപ്പിലെ 6,400
തൊഴിലാളികള്‍ക്ക് കമ്പനി ഉടമയായ ചൈനീസ് കോടീശ്വരന്‍ ലീ ജിന്‍യാവന്‍ നല്‍കിയ സമ്മാനം ഫ്രാന്‍സിലേക്കും, മൊണോക്കയിലേക്കുമുള്ള വിനോദയാത്രയായിരുന്നു. കമ്പനിയുടെ 20 മത് വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായിരുന്നു ഈ ടൂര്‍ പരിപാടി. തൊഴിലാളികളുടെ സന്തോഷത്തിനായി 1.4 ദശലക്ഷം ഡോളറാണ്
ലീ ജിന്‍യാവന്‍ പൊടിപൊടിച്ചത്.

തങ്ങളെ ലോകം കാണിച്ച മുതലാളിക്ക് തിരിച്ചൊരു സമ്മാനം നല്‍കേണ്ടതല്ലെ എന്ന് തൊഴിലാളികളും തീരുമാനിച്ചു. പിടിച്ച പിടിയാലെ എല്ലാവരും ചേര്‍ന്ന് ഒരു ലോക്ജ റെക്കോര്‍ഡാണ് തങ്ങളുടെ മുതലാളിക്കായി അവര്‍ സമര്‍പ്പിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യന്മാര്‍ നിരന്ന് തീര്‍ത്ത വാചകം എന്ന റെക്കോര്‍ഡാണ് ഇവര്‍ ഉണ്ടാക്കിയത്. ഫ്രാന്‍സില്‍ വച്ചാണ് ഇവര്‍ ലോക റെക്കോര്‍ഡ് ഉണ്ടാക്കിയത്. ഏതായാലും മുതലാളിയുംഹാപ്പി തൊഴിലാളിയും ഹാപ്പി...




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :