കാബൂൾ|
jibin|
Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (11:17 IST)
അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ രഹസ്യാന്വേഷണ ഏജൻസി ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 14 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരിൽ 12പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സ്ഫോടനത്തിലും വെടിവെപ്പിലുമാണ് ഇവര്‍ കൊല്ലപ്പെട്ടത്.
രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി ആസ്ഥാനത്തിനു മുന്നിലാണ് സംഭവം നടന്നത്. മന്ദിരത്തിനു മുന്നിൽ രണ്ട് ട്രക്കുകളിൽ സ്ഥാപിച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നാലെ പതിനഞ്ചോളം ഭീകരർ മന്ദിരത്തിനും സമീപത്തെ കെട്ടിടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ 13 ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. ഒരു അക്രമിയെ ജീവനോടെ പിടികൂടാനായിട്ടുണ്ട്. ആക്രമണത്തിന്രെ ഉത്തരവാദിത്തം
താലിബാൻ ഏറ്റെടുത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.