അബൂജ|
Last Modified വ്യാഴം, 24 ജൂലൈ 2014 (13:15 IST)
വടക്കന്‍ നൈജീരിയയുടെ വടക്കന്‍ നഗരമായ ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. ആദ്യ സ്ഫോടനത്തില്‍ 25 പേരും രണ്ടാമത്തെ സ്ഫോടനത്തില്‍ 14 പേരും കൊല്ലപ്പെട്ടു. ആദ്യസ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരിലധികവും പ്രമുഖ മുസ്ലിം പണ്ഡിതന്‍ ഷൈഖ് ദൈറു ബൗച്ചിയുടെ അനുയായികളാണ്.
സ്ഫോടനത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്ത്രീവേഷത്തില്‍ എത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സൈനിക കേന്ദ്രത്തിന് സമീപമാണ് രണ്ട് സ്ഫോടനങ്ങളും ഉണ്ടായത്.