ബോക്കോ ഹറാം 24 പേരെ കൊന്നുതള്ളി

അബുജ| VISHNU.NL| Last Modified വ്യാഴം, 29 മെയ് 2014 (12:06 IST)
നൈജീരിയയിലെ സൈനിക കേന്ദ്രത്തില്‍ ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ചാവേരാക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടു. ഗുജ്ബ പ്രാദേശിക സര്‍ക്കാരിന്റെ ഭരണകേന്ദ്രമായ ബുനി യാദിയിലെ സൈനികകേന്ദ്രത്തിലാണ്
ചൊവ്വാഴ്ച വൈകിട്ട്
ഭീകരര്‍ ആക്രമണം നടത്തിയത്.

കൊല്ലപ്പെട്ടവരില്‍ 13 സൈനികരും 11 പൊലീസുകാരും ഉള്‍പ്പെടുന്നു. ടാങ്കിലും
വാനുകളിലും
മോട്ടോര്‍ സൈക്കിളുകളിലുമായി എത്തിയ സംഘം
നാട്ടുകാരെ ഭയപ്പെടുത്തി മാറ്റിയ ശേഷം സൈനികകേന്ദ്രം ആക്രമിക്കുകയും സര്‍ക്കാര്‍
മന്ദിരത്തിനും ഭരണാധികാരികളുടെ താമസസ്ഥലത്തിനും
വാഹനങ്ങള്‍ക്കും
തീ വയ്ക്കുകയും ചെയ്തു.

അതേസമയം,
45
ഭടന്‍മാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ബോക്കോ ഹറാം ഈ ആഴ്ച നടത്തിയ ആക്രമണങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗക വൃത്തങ്ങള്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :