26/11: പ്രതിപ്പട്ടികയില്‍ നാല് പാകിസ്ഥാനികള്‍ കൂടി

ചിക്കാഗോ| WEBDUNIA|
PTI
26/11 ഭീകരാക്രമണ കേസില്‍ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൂടി കുറ്റക്കാരാണെന്ന് യുഎസ്. ല‌ഷ്കര്‍ - ഇ - തൊയ്ബ പ്രവര്‍ത്തകരായ ഇവര്‍ തഹാവുര്‍ ഹുസൈന്‍ റാണയെ ഭീകരാക്രമണത്തിന് സഹായിച്ചു എന്നതാണ് കുറ്റം. എന്നാല്‍, ഇവരില്‍ ആരും യുഎസ് കസ്റ്റഡിയിലുള്ളവരല്ല.

സാജിദ് മിര്‍, അബു ക്വഹാഫ, മസര്‍ ഇഖ്ബാല്‍, മേജര്‍ ഇഖ്ബാല്‍ എന്നീ പാകിസ്ഥാന്‍ ഭീകരര്‍ക്കുമേല്‍ യുഎസ് തിങ്കളാഴ്ച കുറ്റം ചുമത്തി. ഇന്ത്യയില്‍ കലാപം സൃഷ്ടിച്ചതും കൊലപാതകത്തിനു കാരണമായ ഗൂഡാലോചനയുമാണ് ഇവര്‍ക്ക് മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം. മിര്‍, അബുക്വഹാഫ എന്നിവര്‍ക്കെതിരെ പൊതുസ്ഥലത്ത് ബോംബ് വച്ച കുറ്റവും ആരോപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ യുഎസ് പൌരന്‍‌മാരെ കൊല ചെയ്ത കുറ്റവും ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് യുഎസ് നിയമമനുസരിച്ച് വധശിക്ഷയോ ജീവപര്യന്തം തടവ് ശിക്ഷയോ ലഭിക്കാം.

തഹാവുര്‍ ഹുസൈന്‍ റാണയുടെ വിചാരണയ്ക്ക് മൂന്നാഴ്ച മുമ്പാണ് നാല് പേര്‍ കൂടി കുറ്റക്കാരാണെന്ന് യുഎസ് കണ്ടെത്തിയിരിക്കുന്നത്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനു വേണ്ടിയുള്ള യാത്രകള്‍ക്ക് റാണയുടെ കമ്പനിയാണ് സൌകര്യമൊരുക്കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :