ലോകകപ്പ് ക്രിക്കറ്റിന്റെ സ്വപ്നസെമിഫൈനലില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് 261 റണ്‍സിന്റെ വിജയലക്‍ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു സെവാഗ് നല്‍കിയത്. ഉമര്‍ ഗുല്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു ബൌണ്ടറിയാണ് സെവാഗ് നേടിയത്. എന്നാല്‍ മൂന്നാം ഓവറില്‍ അഞ്ച് തവണയാണ് ഉമര്‍ഗുലിനെ സെവാഗ് അതിര്‍ത്തി കടത്തിയത്. പിന്നീടും മൂന്ന് തവണ സെവാഗ് പാക് ബൌളര്‍മാരെ അതിര്‍ത്തിയിലെത്തിച്ചു. പക്ഷേ ബൌളിംഗ് മാറ്റമുണ്ടായ ആറാം ഓവറിലെ അഞ്ചാം പന്തില്‍ വഹാബ് റിയാസ് സെവാഗിനെ വിക്കറ്റ് മുന്നില്‍ കുരുക്കി. 25 പന്തുകളില്‍ നിന്ന് ഒമ്പത് ബൌണ്ടറികള്‍ ഉള്‍പ്പടെ സെവഗ് 38 റണ്‍സ് എടുത്തു.
മുപ്പത്തിരണ്ട് പന്തുകളില്‍ നിന്ന് 27 റണ്‍സ് എടുത്ത ഗൌതം ഗംഭീറിനെ മുഹമ്മദ് ഹഫീസിന്റെ പന്തില്‍ ഗംഭീറിനെ കമ്രാല്‍ അക്മല്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു.
ഇരുപത്തിയാറാം ഓവറില്‍ തൊട്ടടുത്ത പന്തുകളില്‍ വിരാട് കോഹ്‌ലിയെയും യുവരാജിനെയും നഷ്ടമായി. ഈ ഓവറിലെ രണ്ടാമത്തെ പന്തില്‍ കോഹ്‌ലിയെ വഹാബ് റിയാസ് ഉമര്‍ അക്മലിന്റെ കൈകളിലെത്തിച്ചപ്പോള്‍ തൊട്ടടുത്ത പന്തില്‍ യുവരാജ് ക്ലീന്‍ ബൌള്‍ഡ് ആയി. കോഹ്‌ലി ഒമ്പത് റണ്‍സെടുത്തു.
പലതവണ ജീവന്‍ വീണ്ടുകിട്ടിയ സച്ചിന്‍ അപ്പോഴും പൊരുതുന്നുണ്ടായിരുന്നു. നൂറാം ശതകത്തിലെത്തിയേക്കുമെന്ന് തോന്നിച്ചു. പക്ഷേ 36.6 ഓവറില്‍ സയീദ് അജ്മലിന്റെ പന്തില്‍ സച്ചിന്‍ അഫ്രീദിക്ക് ക്യാച്ച് നല്‍കുകയായിരുന്നു. 115 പന്തുകളില്‍ നിന്ന് 11 ബൌണ്ടറികള്‍ ഉള്‍പ്പടെ സച്ചിന്‍ 85 റണ്‍സ് ആണ് എടുത്തത്.
ധോണി ഇത്തവണയും നിരാശപ്പെടുത്തി. മികച്ച ഒരു പ്രകടനം നടത്തേണ്ടിയിരുന്ന സമയത്ത് പോലും ധോണിക്ക് തിളങ്ങാനായില്ല. 42 പന്തുകളില്‍ നിന്ന് 25 റണ്‍സ് മാത്രമേ ധോണിക്ക് എടുക്കാനായുള്ളു. വഹാബ് റിയാസ് ആണ് ധോണിയെയും പുറത്താക്കിയത്. ഹര്‍ഭജന്‍ 15 പന്തുകളില്‍ നിന്ന് 12 റണ്‍സ് എടുത്തു. സുരേഷ് റെയ്നയാണ് അവസാന ഓവറുകളില്‍ തകര്‍ച്ചയില്ലാതെ ഇന്ത്യന്‍ സ്കോറിംഗിന് താങ്ങായത്. റെയ്ന 39 പന്തുകളില്‍ നിന് പുറത്താകാതെ 36 റണ്‍സ് എടുത്തു.
പാകിസ്ഥാന് വേണ്ടി വഹാബ് റിയാസ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി, യുപിഎ അധ്യക്ഷ സോനിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, അമിര്‍ ഖാന്‍ തുടങ്ങി പ്രമുഖരുടെ വന്‍ നിരതന്നെ മോഹാലിയില്‍ നടക്കുന്ന മത്സരം കാണാന്‍ എത്തിയിട്ടുണ്ട്.
പാകിസ്ഥാന് വേണ്ടി വഹാബ് റിയാസ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.