സെമി കാണാനൊത്തില്ല; വിദ്യാര്‍ത്ഥി ജീവനൊടുക്കി

പേരൂര്‍ക്കട| WEBDUNIA|
PRO
PRO
ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ഇന്ത്യാ - പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണാന്‍ മാതാപിതാക്കള്‍ സമ്മതിക്കാത്തതിനാല്‍ എം‌ബി‌എ വിദ്യാര്‍ത്ഥി ജീവനോടുക്കി. പേരൂര്‍ക്കട നീതി നഗര്‍ ഹൗസ്‌ നമ്പര്‍ 175 കുന്നില്‍ ഹൗസില്‍ ഷെഫിന്‍ മാലികിനെയാണ് (25) ആണ്‌ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച രീതിയില്‍ കണ്ടെത്തിയത്. ക്രിക്കറ്റിന്റെ കടുത്ത ആരാധകനായ ഷെഫിനെ കളി കാണാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ല എന്നതാണ് ആത്മഹത്യക്ക് കാരണമായി പറയപ്പെടുന്നത്.

എംബിഎ രണ്ടാംവര്‍ഷ കോഴ്‌സിന്‌ ബാംഗ്‌ളൂരിലാണ്‌ ഷെഫിന്‍ പഠിക്കുന്നത്‌. ഇന്നലെ ഉച്ചയ്ക്ക്‌ പന്ത്രണ്ടരയ്ക്കുള്ള ട്രെയിനില്‍ തിരിച്ച് ബാംഗ്ലൂരിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു ഷെഫിന്‍. എന്നാല്‍ ഇന്ത്യാ - പാക് മാച്ച് കണ്ടതിന് ശേഷം വ്യാഴാഴ്ച താന്‍ ബാംഗ്ലൂരിലേക്ക് തിരിച്ചുപോകാം എന്ന് ഷെഫിന്‍ മാതാപിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ലെത്രെ.

അവസാനം മാതാപിതാക്കളുമായി പിണങ്ങിയ ഷെഫിന്‍ ബുധനാഴ്ച ബാംഗ്ലൂര്‍ക്ക് പോയില്ല. മത്സരത്തിന്റെ ആദ്യപകുതി കാണുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ വീണ്ടും ശാസിച്ചതിനെ തുടര്‍ന്ന് ഒന്‍പത്‌ മണിയോടെ മുറിക്കകത്ത്‌ കയറിയ ഷെഫിന്‍ പുറത്തിറങ്ങിയില്ല. ഏറെ നേരം പുറത്ത്‌ കാണാതായതോടെ വീട്ടിലുണ്ടായിരുന്ന അമ്മ സെയ്‌തുമ്മയും സഹോദരി ഷിഫാമാലിക്കും വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന്‌ ബന്ധുക്കളെത്തി വാതില്‍ പൊളിച്ചപ്പോഴാണ്‌ ഷെഫിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്‌.

കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശികളായ ഇവര്‍ ഇവിടെ വീട്‌ വാങ്ങി താമസിക്കുകയായിരുന്നു. വിദേശത്തായിരുന്ന മാലിക്‌ മുഹമ്മദ്‌ പിതാവാണ്‌. ഷെഹിന്‍ മാലിക്‌ സഹോദരനാണ്‌. പേരൂര്‍ക്കട പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തിയ മൃതദേഹം മെഡിക്കല്‍ കോളേജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :