23 ലക്ഷം പേര്‍ മരിച്ചു, കൊലയാളി ഉപ്പ്!

ലണ്ടന്‍| WEBDUNIA|
PRO
ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നത് മലയാളത്തിലെ പ്രശസ്തമായ പഴഞ്ചൊല്ലാണ്. എന്നാല്‍ ഉപ്പുകൂട്ടാതിരിക്കുക എന്നത് ഏറെക്കുറെ ചിന്തിക്കാന്‍ കഴിയാത്ത കാര്യവും. ഉപ്പ് മനുഷ്യര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രയും അപകടകാരിയുമാണ് അതെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഉപ്പിന്‍റെ അമിതമായ ഉപയോഗം നിമിത്തം ലോകത്ത് പ്രതിവര്‍ഷം 23 ലക്ഷം പേര്‍ മരിക്കുന്നതായാണ് അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഹൃദയാഘാതവും പക്ഷാഘാതവും മൂലം 2010ല്‍ മരിച്ചവരില്‍ പതിനഞ്ച് ശതമാനം പേരും അമിതമായി ഉപ്പുപയോഗിക്കുന്നവരായിരുന്നു എന്നും പഠനത്തില്‍ പറയുന്നുണ്ട്.

റഷ്യ, ഈജിപ്ത്, ഉക്രെയിന്‍ എന്നിവിടങ്ങളിലെ ജനങ്ങളാണ് അമിതമായ ഉപ്പുപയോഗം മൂലം മരണത്തിന് കീഴടങ്ങുന്നത്. എന്നാല്‍ യുഎഇ, ഖത്തര്‍, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം മരണക്കണക്കുകളില്‍ പിന്നില്‍ നില്‍ക്കുന്നു.

മധുരത്തിന്‍റെ അമിതമായ ഉപഭോഗം മൂലം പ്രതിവര്‍ഷം 180000 പേര്‍ മാത്രമാണ് ലോകത്ത് മരിക്കുന്നത്. അതിനെ അപേക്ഷിച്ച് എത്രയോ ഇരട്ടി മടങ്ങ് ജനങ്ങളാണ് ഉപ്പ് അമിതമായി കഴിച്ച് മരണത്തിലേക്ക് നയിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :