വായില്‍ ഉപ്പ് തിരുകി ജഡ്‌ജിയുടെ വീട്ടിലെ ആടുകളെ മോഷ്‌ടിച്ചു

മല്ലപ്പളളി| WEBDUNIA|
PRO
പുരയിടത്തില്‍ കയറി വായില്‍ ഉപ്പ്‌ തിരുകി ആടുകളെ മോഷ്‌ടിച്ച പ്രതികള്‍ പിടിയിലായി. വയനാട്‌ ജില്ലാ ജഡ്‌ജി ഫെലിക്‌സ് മേരിദാസിന്റെ വീട്ടില്‍ നിന്നുമാണ് ആടുകളെ മോഷ്ടിച്ചത്.

തിരുവല്ല കുറ്റപ്പുഴ പുതുശേരി മേപ്രത്ത്‌ ശ്യാം രാജന്‍ (21), ആറ്റുമാലില്‍ ദീപു ശശി (23) എന്നിവരെയാണ്‌ കീഴ്‌വായ്‌പൂര്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഈ ആടുകളെ ഇവര്‍ വില്‍പ്പന നടത്തിയിരുന്നു.

ആടുകളെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.ജില്ലാ ജഡ്‌ജി പത്തനംതിട്ട എസ്‌.പിക്ക്‌ നല്‍കിയ പരാതിയെ തുടര്‍ന്നുളള അന്വേഷണത്തിലാണ്‌ പ്രതികളെയും ആടുകളെയും കീഴ്‌വായ്‌പൂര്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.

പുരയിടത്തില്‍ കയറി ആടുകളുടെ വായില്‍ ഉപ്പ്‌ തിരുകിയശേഷമാണ്‌ മോഷ്‌ടിക്കുന്നത്‌. ഉപ്പുരസം വായില്‍വന്നാല്‍ പിന്നെ മൃഗങ്ങള്‍ ശബ്‌ദിക്കില്ലെന്നും പിന്നീട് വാനില്‍ കയറ്റി കച്ചവടക്കാര്‍ക്ക്‌ കൊടുക്കുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :