ഹണിമൂൺ ആഘോഷിക്കാൻ പോയവർ പിന്നെ മടങ്ങിയില്ല, 11 വർഷത്തിനിടെ കറങ്ങിയത് 64 രാജ്യങ്ങൾ
അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (19:18 IST)
കല്യാണം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാനായി വിദേശരാജ്യങ്ങളിൽ പോകുന്നവർ അനവധിയാണ്. അത്തരമൊരു ഹണിമൂൺ കഥയാണ് അമേരിക്കക്കാരായ മൈക്ക് ഹൊവാർഡ് ആൻ ദമ്പതികളുടേത്. എന്നാൽ മറ്റുള്ളവരെ പോലെ ഒരു യാത്രകൊണ്ട് ഈ ദമ്പതികളുടെ യാത്ര അവസാനിച്ചില്ല. ഹണിമൂൺ യാത്ര തുടങ്ങി ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് ആ യാത്ര തുടർന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ 11 വർഷങ്ങളായി
അവർ യാത്ര തുടങ്ങിയിട്ട്. ഇപ്പോഴും യാത്ര തുടരുന്നു. ഇതിനിടയിൽ കണ്ടുതീർത്തത് 64 രാജ്യങ്ങൾ.
നിലവിൽ ഫോർട്ട്കൊച്ചിയിലെ റെഡ്സ് റെസിഡൻസി ഹോംസ്റ്റേയിലാണ് ഈ ദമ്പതികളുള്ളത്. യാത്ര പുറപ്പെടുമ്പോൾ കയ്യിൽ അധികം പണമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഈ ദമ്പതികൾ പറയുന്നു. ഉടനെ തന്നെ യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. പക്ഷേ യാത്രകൾ യ്യൂട്യൂബിലൂടെ പങ്ക് വെച്ചപ്പോൾ നല്ല പ്രതികരണമാണ് കിട്ടിയത്. കുറശ്ശേയായി പണം വന്നുതുടങ്ങിയപ്പോൾ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ഇതിനിടെ യാത്രയുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങളും ഈ ദമ്പതികൾ എഴുതി. ചെലവ് കുറച്ചുകൊണ്ടുള്ള യാത്രാരീതിയിലേക്ക് മാറി. കുറഞ്ഞ ചിലവിലുള്ള ഹോട്ടലുകൾ. യാത്ര ചെയ്യുന്നതിനാൽ കഴിയാവുന്നത്ര പൊതുഗതാഗതം മാത്രമാണ് ഉപയോഗിക്കുന്നത്. ഇനി യൂറോപ്പിലേക്ക് യാത്ര തിരിക്കണമെന്നാണ് ഇവർ പറയുന്നത്. 11 വർഷമായി തുടരുന്ന ലോകസഞ്ചാരത്തിലേക്ക് മറ്റിടങ്ങൾ കൂടി ചേർക്കാനായി.