1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus one first allotment ends tomorrow

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ അവസാനിക്കും

പ്ലസ് വൺ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്മെൻ്റ് നാളെ വൈകീട്ട് അഞ്ചിന് അവസനിക്കും

Plus one
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്മെൻ്റ് നാളെ വൈകീട്ട് അഞ്ചിന് അവസനിക്കും. പ്രധാനഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഓഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. 16,17 തീയതികളിൽ പ്രവേശനം ആരംഭിക്കും.
 
അവസാന അലോട്ട്മെൻ്റ് ഫലം ഈ മാസം 22നാകും പ്രസിദ്ധീകരിക്കുക. പ്രവേശനം 24ന് പൂർത്തിയാക്കി ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ 4,71,849 പേരാണ് ഇത്തവണ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.
അടുത്ത ലേഖനം
വട്ടവടയില്‍ വലിയതോതില്‍ ഉരുള്‍പ്പൊട്ടല്‍; ഗതാഗതം പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും