രോഗികളെ ബലാത്സംഗം ചെയ്ത് ബ്ലൂ ഫിലിം നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍ക്ക് 12 വര്‍ഷത്തെ തടവ് ശിക്ഷ. മംഗലാപുരം സ്വദേശിയും ലണ്ടനില്‍ ഡോക്ടറുമായ ദേവേന്ദ്രജിത്ത് ബെയിന്സിനെയാണ്(45) സ്വിന്‍ടണ്‍ ക്രൌണ്‍ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
റോയല്‍ വൂട്ടന്‍ ബാസെറ്റ് ഹോസ്പിറ്റലില്‍ പ്രക്ടീസ് നടത്തിവരുന്ന കാലത്താണ് പ്രതി രോഗികളായ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയത്. മാനഭംഗം ചെയ്യുന്നത് തന്റെ ക്യാമറ ഘടിപ്പിച്ച വാച്ചില്‍ പ്രതി പകര്‍ത്തിയിരുന്നു. രോഗികളുടെ വിശ്വാസം നേടിയെടുത്താണ് പ്രതി ബലാത്സംഗം ചെയ്തിരുന്നത്. ബെയിന്‍സിന്റെ വാച്ചില്‍ നിന്ന് 291 ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ 19 വയസുകാരിയെ ബലാത്സംഗം ചെയ്തതിന്റെ പരാതിയിലാണ് കേസന്വേഷണം ആരംഭിച്ചത്. പ്രതി ഇതുവരെ നൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. പ്രതി 2010നും 2012നുമിടയിലായി 14മുതല്‍ 51വയസുവരെയുള്ള സ്ത്രീകളെയാണ് മാനഭംഗത്തിന് ഇരയാക്കിയത്.
ഏകദേശം ഒരുമാസമായി പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിക്കെതിരെ 39 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ വാദങ്ങള്‍ നടന്നത്.