റഷ്യയില്‍ വിമാനം തകര്‍ന്ന് 50 പേര്‍ മരിച്ചു

മോസ്‌കോ| WEBDUNIA| Last Modified തിങ്കള്‍, 18 നവം‌ബര്‍ 2013 (10:17 IST)
PRO
റഷ്യയില്‍ വിമാനം തകര്‍ന്ന് 50 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കസാന്‍ വിമാനത്താവളത്തിലാണ് അപകടം നടന്നത്.

ബോയിംഗ് 737 വിമാനം പറന്ന് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 44 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ടാര്‍സ്റ്റണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനമാണ് അപകടത്തില്‍ പെട്ടത്. 50 പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായി മോസ്‌കോയിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് തവണ പൈലറ്റ് വിമാനം ഇറക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :