ഇന്ത്യയില്‍ എട്ട് സീറ്റ് വിമാനം നിര്‍മ്മിക്കാന്‍ മഹീന്ദ്ര

ബാംഗ്ലൂര്‍| WEBDUNIA| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (10:20 IST)
PRO
എട്ടുസീറ്റ് ചെറു വിമാനം ഇന്ത്യയില്‍ നിന്ന് നിര്‍മിക്കാന്‍ ഗ്രൂപ്പിന് കീഴിലുള്ള വിമാന ഘടക നിര്‍മാണ കമ്പനിയായ മഹീന്ദ്ര എയ്‌റോസ്‌പേസ് ഒരുങ്ങുന്നു.

രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് ചെറുവിമാനം നിര്‍മിക്കാന്‍ തുടങ്ങും. കമ്പനി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ എട്ടു സീറ്റ് വിമാനമായിരിക്കുമിതെന്ന് മഹീന്ദ്ര സിസ്‌ടെക്ക് പ്രസിഡന്റ് ഹേമന്ത് ലൂത്ര പറഞ്ഞു.

നിലവില്‍ ഓസ്‌ട്രേലിയയില്‍ മഹീന്ദ്ര എട്ടു സീറ്റര്‍ വിമാനം നിര്‍മിക്കുന്നുണ്ട്. ഇന്ത്യയിലെ പ്ലാന്റ് ബാംഗ്ലൂരില്‍ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനച്ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്ര ഇന്ത്യയെ ഈ രംഗത്ത് ഉപഭോക്താക്കള്‍ എന്ന നിലയില്‍ നിന്നും ഉല്‍പ്പാദകരെന്ന നിലയിലേക്ക് മാറ്റാണാണ് ലക്ഷ്യമെന്ന് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :