‘ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ സുരക്ഷിതര്‍; പുതിയ സ്ഥലത്ത് ജോലി നല്‍കും‘

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലിബിയയില്‍ ആഭ്യന്തര കലാപം ശക്തമായതിനെ തുടര്‍ന്ന്‌ ആശുപത്രികളില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. അവരില്‍ ഒരാളോട് സംസാരിച്ചെന്നും ഉടന്‍ സുരക്ഷിത സ്‌ഥലത്തേക്ക്‌ മാറ്റുമെന്ന്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ മാധ്യമങ്ങളെ അറിയിച്ചു.

നഴ്‌സുമാര്‍ ഒരു സുഡാന്‍ കുടുംബത്തിനൊപ്പം സുരക്ഷിതരാണെന്നാണ് മന്ത്രി അറിയിച്ചത്.
അനൂപ് ജേക്കബ് നോര്‍ക്ക അധികൃതരുമായും പ്രവാസി കാര്യമന്ത്രി വയലാര്‍ രവി വഴി ലിബിയന്‍ അധികൃതരുമായും സംസാരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

നഴ്‌സുമാരെ പുതിയ സ്‌ഥലത്തേക്ക്‌ മാറ്റാമെന്ന്‌ ഉറപ്പു കിട്ടിയിട്ടുണ്ടത്രെ. പുതിയ്‌ സ്‌ഥലത്ത്‌ ജോലി കിട്ടിയിട്ടുള്ളതിനാല്‍ ഇന്ത്യയിലേക്കു മടങ്ങുന്നില്ലെന്ന്‌ നഴ്‌സുമാര്‍ പറഞ്ഞതായും അനൂപ് ജേക്കബ് അറിയിച്ചു.

സാബാ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്‌തിരുന്ന നഴ്‌സുമാരാണ്‌ ദുരിതത്തിലായത്‌. ആശുപത്രിയില്‍ ഡോക്‌ടര്‍മാരോ രോഗികളോ ഇല്ലെങ്കിലും ഇവര്‍ ഹാജരാകേണ്ട സ്‌ഥിതിയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :