സോഫ്റ്റ് ഡ്രിങ്കില്‍ ‘ബോംബ്’; വിമാനം തിരിച്ചിറക്കി
മെല്‍ബണ്‍|
WEBDUNIA|
PRO
PRO
ഓസ്ട്രേലിയയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സംശയാസ്പദമായ വസ്തു കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കി. എയര്‍ മൌറീഷ്യസ് വിമാനമാണ് മെല്‍ബണ്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ‘ബോംബ്‘ എന്ന് എഴുതിയ ഒരു സോഫ്റ്റ് ഡ്രിങ്ക് കാന്‍ ആണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
ആകാശത്ത് വച്ചാണ് സോഫ്റ്റ് ഡ്രിങ്ക് കാന്‍ വിമാനജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തിന്റെ ഒരു മൂലയില്‍ കണ്ടെത്തിയ കാനില്‍ ‘ബോംബ്’ എന്ന് എഴുതിയിട്ടുണ്ടായിരുന്നു.
180 യാത്രക്കാരും 11 ജീവനക്കാരും ഉണ്ടായിരുന്ന വിമാനത്തില്‍ ഇതോടെ ഭീതി പരന്നു. വിമാനത്തില്‍ നിന്ന് മെല്‍ബണ്‍ വിമാനത്താവളത്തിലേക്ക് സന്ദേശങ്ങള്‍ പ്രവഹിച്ചു. വിമാനം ലാന്റ് ചെയ്ത ശേഷം പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തി.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.