ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനില്‍ ഒരു മഹാസാഗരം കണ്ടെത്തി. എന്നാല്‍ ഇതില്‍ ജീവനുണ്ടാകാന്‍ സാധ്യതയുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
ടൈറ്റാനില്‍ ഒളിഞ്ഞിരിക്കുന്ന സമുദ്രത്തിന് പേരൊന്നും നല്‍കിയിട്ടില്ല. 2011-ല്‍ ആണ് ഈ സമുദ്രത്തെക്കുറിച്ച് ആദ്യ സൂചനകള്‍ ലഭിച്ചത്. ടൈറ്റാന്റെ ഉപരിതലത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ താഴ്ചയില്‍, കൂറ്റന്‍ പാറകള്‍ക്കിടയിലാണ് സമുദ്രം ഉള്ളത്. നാസയുടെ ബഹിരാകാശവാഹനായ കസിനിയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയത്. ഇവിടെ ജീവനു സാധ്യത കാണുന്നില്ലെന്നും എന്നാല്‍ ചില ബാക്ടീരിയകള്‍ നിലനില്‍ക്കുന്നുണ്ടാകും എന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ശനിയുടെ 13 പ്രമുഖ ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതായ ടൈറ്റാന്‍ 1655-ല്‍ ആണ് കണ്ടെത്തിയത്.