ഇന്ത്യയുടെ കണ്ണുകള്‍ക്ക് കരുത്തായി റിസാറ്റ്-ഒന്ന്!

ശ്രീഹരിക്കോട്ട| WEBDUNIA|
PRO
PRO
ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത റഡാര്‍ ഇമേജിംഗ് ഉപഗ്രഹം റിസാറ്റ്-ഒന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 5.47-നായിരുന്നു വിക്ഷേപണം. റിസാറ്റ്-ഒന്ന് വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി-സി 19 പേടകം കുതിച്ചുയര്‍ന്നു.

ഇതു വരെ വിക്ഷേപിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ചെലവേറിയ ഉപഗ്രഹമാണിത്. ദുരന്തനിവാരണ സംവിധാനവും സൂക്ഷ്മ കാലാവസ്ഥാ നിരീക്ഷണവും ലക്‍ഷ്യമിട്ടുള്ളതാണ് റിസാറ്റ്-ഒന്ന്. പ്രതിരോധ ആവശ്യങ്ങള്‍ക്കും ഉപകരിക്കും. ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും അതിനൂതന ഉപഗ്രഹചിത്ര സംപ്രേക്ഷണ സംവിധാനമുള്ള സിന്തറ്റിക് അപേര്‍ചര്‍ റഡാര്‍ (സാര്‍) പേലോഡാണ് ഇതിലുള്ളത്. 10 വര്‍ഷം മുമ്പാണ് റിസാറ്റ്-ഒന്ന് ദൌത്യം ആരംഭിച്ചത്. അഞ്ച് വര്‍ഷമാണ് ഇതിന്റെ കാലാവധി.

1850 കിലോഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിര്‍മിച്ചതില്‍ ഏറ്റവും ഭാരമേറിയതാണ്. 480 കിലോമീറ്റര്‍ അകലെയുള്ള താല്‍ക്കാലിക ഭ്രമണപഥത്തിലാണ് പി.എസ്.എല്‍.വി സി-19 ഉപഗ്രഹത്തെ എത്തിച്ചത്. ഇത് പിന്നീട് 536 കിലോമീറ്റര്‍ അകലെയുള്ള സ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കും.

ഇത് ഇന്ത്യയുടെ അഭിമാനനിമിഷമാണെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :