കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തെ തുടര്‍ന്ന് പിടിച്ചിട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സി ശനിയാഴ്ച കൊച്ചി തീരം വിട്ടേക്കും. ഉപാധികളോടെ കപ്പല്‍ വിട്ടുകൊടുക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ കേസിലെ സാക്ഷികളായി നാവികരെയും ജീവനക്കാരെയും ഹാജരാക്കുക, മൂന്ന് കോടിയുടെ ബാങ്ക് ഗ്യാരണ്ടി ഹൈക്കോടതിയില്‍ കെട്ടിവെക്കുക തുടങ്ങിയവയാണ് കപ്പല്‍ തീരം വിടാനുള്ള ഉപാധികള്‍.
ഉപാധികള്‍ പാലിച്ച് കപ്പല്‍ കൊണ്ടുപോകാന്‍ കപ്പല്‍ ഉടമകള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സൂപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് ബാങ്ക് ഗ്യാരണ്ടി കെട്ടിവക്കാന്‍ പ്രയാസമാകുമെന്നാണ് അറിയുന്നത്. ഫെബ്രുവരി പതിനഞ്ചിനാണ് എന്റിക്ക ലെക്സിയില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്.