വിവരം ചോര്‍ത്തലിലൂടെ നിരവധി ജീവനുകള്‍ രക്ഷിച്ചെന്ന് ഒബാമ!
വാഷിംങ്ടണ്‍|
WEBDUNIA|
PRO
PRO
ഫോണ്‍-ഇന്റര്‍നെറ്റ് വിവരം ചോര്‍ത്തലിലൂടെ ലോകത്തെ നിരവധി ജീവനുകളെ രക്ഷിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി വിവരം ചോര്‍ത്തിയത് നല്ലൊരു കാര്യത്തിന് വേണ്ടിയാണ്. ഇത്തരം ചോര്‍ത്തലിലൂടെ നിരവധി രക്തചൊരിച്ചിലുകള്‍ തടയാനായി. ഏതാണ്ട് അമ്പതോളം സുരക്ഷാ ഭീഷണികള്‍ അതിജീവിക്കാനായെന്നും അദ്ദേഹം പറഞ്ഞു. യു എസ് വിവരം ചോര്‍ത്തുന്നുവെന്ന വാര്‍ത്ത വിവാദമായതിനെത്തുടര്‍ന്നായിരുന്നു ഒബാമയുടെ പ്രതികരണം.
ഇത്തരം സുരക്ഷാഭീഷണികള്‍ അമേരിക്കയെ മാത്രമല്ല ലോകത്തെ മറ്റു രാജ്യങ്ങളും നേരിടുന്നുണ്ടെന്നും ഒബാമ ചൂണ്ടിക്കാട്ടി. കോടതിയുടെ അറിവോടെ തന്നെയാണ് ഫോണ്‍-ഇന്റനെറ്റ് ചോര്‍ത്തല്‍ നടത്തിയത്.
കോടതിയുടെ മേല്‍നോട്ടത്തോടെയാണ് പൗരന്മാരുടെ വിലപ്പെട്ട രേഖകള്‍ ചോര്‍ത്തിയത്. രാജ്യസുരക്ഷയും പൗരന്റെ അവകാശവും തമ്മിലുള്ള സന്തുലനം നിലനിര്‍ത്തിയാണ് ഇത്തരം നടപടികള്‍ അമേരിക്ക സ്വീകരിക്കുന്നതെന്നും ഒബാമ പറഞ്ഞു.