യുഎസിന്റെ ടെന്നീസ് താരം സെറീന വില്യംസ് വനിതകളുടെ ലോക ഒന്നാം നമ്പര്‍ സ്‌ഥാനം നിലനിര്‍ത്തി. 11,115 പോയിന്റുമായാണു സെറീന ഒന്നാംസ്‌ഥാനം നിലനിര്‍ത്തിയത്.
റഷ്യയുടെ മരിയ ഷറപ്പോവ രണ്ടാംസ്‌ഥാനവും ബെലാറസിന്റെ വിക്‌ടോറിയ അസാറങ്ക മൂന്നാംസ്‌ഥാനവും നിലനിര്‍ത്തി. പോളണ്ടിന്റെ അഗ്നീസ്‌ക റാഡ്‌വാന്‍സ്‌കയാണു നാലാമത്.
ചൈനയുടെ ലീ ന അഞ്ചാം സ്‌ഥാനവും ജര്‍മനിയുടെ എയ്‌ഞ്ചലീക കെര്‍ബര്‍ ആറും ഇറ്റലിയുടെ സാറാ ഇറാനി ഏഴാം സ്‌ഥാനവും സ്വന്തമാക്കി. ഡെന്‍മാര്‍ക്കിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ കാരോലിന്‍ വോസ്‌നിയാകിയാണു പത്താമത്.