ടൂറു പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ നിരന്തരം കാണാതാകുന്നു, മാതാപിതാക്കള്‍ക്ക് പരാതിയില്ല; രഹസ്യമെന്ത്?

ജലന്ധര്‍| WEBDUNIA|
PRO
ഏപ്രില്‍ 23ന് ജലന്ധറില്‍ നിന്നും യു എസിലേക്ക് ടൂറുപോയ വിദ്യാര്‍ഥികളില്‍ ഏഴുപേര്‍ വിവിധഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ അപ്രത്യക്ഷരായെന്ന് റിപ്പോര്‍ട്ട്. 50 ഓളം വിദ്യാര്‍ഥികളാണ് ഒരു വിദ്യാഭ്യാസ വിനോദയാത്രസംഘത്തിലുണ്ടായിരുന്നത്.

ജലന്ധറിലെ വിവിധസ്കൂളുകളിലെ പതിനൊന്ന് , പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ഥികളാണ് അപ്രത്യക്ഷരായവര്‍. മൂന്ന് വിദ്യാര്‍ഥികള്‍ സ്റ്റേറ്റ് പബ്ലിക് സ്കൂളില്‍ നിന്നുള്ളവരാണ്. മറ്റ് രണ്ട് പേര്‍ എം ആം ഇന്റെര്‍നാഷണല്‍ സ്കൂളില്‍ നിന്നുള്ളവരും.

ഏറ്റവും രസകരമായ വസ്തുത കാണാതായ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നതാണ്. മാതാപിതാക്കളുടെ മൌനാനുവാദവും ഈ കാണാതാകലിനു പിന്നിലുണ്ടാവാമെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ കൈവശം അംഗീകൃതമായ വിസയും മറ്റ് രേഖകളും ഉണ്ടെന്ന് അധികൃതര്‍ പറയുന്നു. 11 ദിവസത്തെ ടൂറിനായി വിദ്യാര്‍ഥികള്‍ ഓരോരുത്തരും നല്‍കിയത് 2.10 ലക്ഷം രൂപയാണ്.

നയാഗ്ര സന്ദര്‍ശനത്തിനിടെയാണ് നാല് വിദ്യാര്‍ഥികളെ ആദ്യം കാണാതായതെന്ന് ഒപ്പമുണ്ടായിരുന്ന അധ്യാപകന്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ വച്ച് മറ്റ് മൂന്നുപേരെയും കാണാതായെന്നും അധ്യാപകര്‍ പറയുന്നു.

2008 ഓടെയാണ് വിദ്യാര്‍ഥികളുടെ യുഎസില്‍ കാണാതാകാല്‍ തുടങ്ങുന്നത്. ദയാനന്ദ് മോഡല്‍ സ്കൂളിലെ രണ്ട് വിദ്യാര്‍ഥികളെ ആദ്യമായി കാണാതാകുന്നത്.

പിന്നാലെ ദൌബ സ്കൂളിലെ നാല് വിദ്യാര്‍ഥികളെയും ഒപ്പം ഒരു അധ്യാപികയും കാണാതായി. പിന്നീട് 6 കോളേജ് വിദ്യാര്‍ഥികളെയും സ്കൂള്‍ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസയാത്രക്കിടെ കാണാതായതായും ടൈംസ് ഓഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :