വിമാന റാഞ്ചലിന് നാടാകാന്ത്യം; തട്ടിയെടുത്തത് സൈപ്രസുകാരിയായ മുൻ ഭാര്യയെ കാണാൻ

മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ഈജിപ്ത് എയർ വിമാന റാഞ്ചലിന് നാടകാന്ത്യം. വിമാനം റാഞ്ചിയ ഈജിപ്ത് സ്വദേശിയായ സെയ്ഫ് എൽദിൻ മുസ്തഫയെ അറസ്റ്റ് ചെയ്തതായി സൈപ്രസ് സര്‍ക്കാര്‍ വ്യക്തമാക്കി. സൈപ്രസുകാരിയായ മുൻ ഭാര്യയെ കാണാനാണ് 60 യാത്രക്കാരും എട്ട് ജീ

കയ്റോ| rahul balan| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (19:31 IST)
മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ഈജിപ്ത് എയർ വിമാന റാഞ്ചലിന് നാടകാന്ത്യം. വിമാനം റാഞ്ചിയ ഈജിപ്ത് സ്വദേശിയായ സെയ്ഫ് എൽദിൻ മുസ്തഫയെ അറസ്റ്റ് ചെയ്തതായി സൈപ്രസ് സര്‍ക്കാര്‍ വ്യക്തമാക്കി. സൈപ്രസുകാരിയായ മുൻ ഭാര്യയെ കാണാനാണ് 60 യാത്രക്കാരും എട്ട് ജീവനക്കാരുമടങ്ങുന്ന വിമാനം മുസ്തഫ റാഞ്ചിയത്. ഇയാൾ ബന്ദികളാക്കിയ ജീവനക്കാരടക്കമുള്ള ഏഴു പേരെയും മോചിപ്പിച്ചു.

ഇയാള്‍ക്ക് മാനസീക പ്രശ്നങ്ങൾ ഉണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. അലക്സാൻഡ്രിയ സർവകലാശാലയിലെ വെറ്റിനറി പ്രഫസറാണ് മുസ്തഫ. അതേസമയം, ഇയാള്‍ക്ക് ഭീകരബന്ധം ഇല്ലെന്ന് സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയേഡ്‌സ് വ്യക്തമാക്കി.
സൗദി അറേബ്യയില്‍നിന്ന് ഈജിപ്തിലെ അലക്സാൻഡ്രിയ വഴി കയ്റോയിലേക്ക് പോയ എം എസ്181 എയർ ബസ് വിമാനമാണ് ഇയാൾ തട്ടിയെടുത്തത്.

തുടർന്ന് വിമാനം സൈപ്രസിലെ ലർനാകാ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഈജിപ്തിലെ ജയിലുകളിലുള്ള വനിതകളെ മോചിപ്പിക്കണമെന്നും ഇയാള്‍ അവശ്യപ്പെട്ടിരുന്നു. അരയില്‍ ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തിയ റാഞ്ചിയുടെ നിര്‍ദേശപ്രകാരം പ്രാദേശിക സമയം രാവിലെ 8.45 നാണ് വിമാനം തെക്കന്‍ സൈപ്രസിലെ ലാര്‍ണാക വിമാനത്താവളത്തില്‍ ഇറക്കിയത്.
ഇയാളുടെ കയ്യില്‍ സ്ഫോടക വസ്തുക്കളൊന്നും ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :