‘മഹത്തായ ഈജിപ്ഷ്യന്‍ സ്വപ്നം’ ലോകത്തിനു തുറന്നു കൊടുത്തു, ചരിത്രത്തിലേക്ക് രണ്ടാം സൂയസ് കനാല്‍

കൈറോ| VISHNU N L| Last Updated: വെള്ളി, 7 ഓഗസ്റ്റ് 2015 (12:35 IST)
ഈജിപ്റ്റിന്‍റെ
സമ്പദ്വ്യവസ്ഥയ്ക്ക്
പുത്തൻ ഉണർവേകി
പുതിയ
സൂയസ്
കനാൽ ഉദ്ഘാടനം ചെയ്തു.
തുറമുഖ
നഗരമായ
ഇസ്മയിലിയിൽ
നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ,
ഈജിപ്റ്‍റ്
പ്രസിഡന്‍റ്
അബ്ദുൾ ഫത്താ
അൽ-സിസിയാണ്
കനാൽ രാഷ്ട്രത്തിന്
സമർപ്പിച്ചത്. ഏഷ്യക്കും യൂറോപ്പിനുമിടയിലെ ജലഗതാഗതത്തില്‍ നാഴികക്കല്ലാകുന്ന നാവിക പാതയ്ക്ക് 72 കിലോമീറ്റര്‍ നീളമുണ്ട്.

ഒരേസമയം രണ്ട് ചരക്ക്
കപ്പലുകൾക്ക്
സഞ്ചരിക്കാൻ സാധിക്കുന്ന പുതിയ പാത പഴയ
സൂയസ്
കനാലിന്
സമാന്തരമായാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ
കനാലിലൂടെ
വലിയ
ചരക്ക്
കപ്പലുകൾക്ക്
പോലും, സുഗമമായി
പോകാനും കഴിയും.
ഇതിനായി കനാലിന്‍റെ
ആഴവും വർദ്ധിപ്പിച്ചിട്ടുണ്ട്.
‘മഹത്തായ ഈജിപ്ഷ്യന്‍ സ്വപ്നം’ എന്നു പേരിട്ട കനാലാണ് നിര്‍മാണം പൂര്‍ത്തിയാക്കി രാജ്യാന്തര ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ കനാല്‍ വഴി ഒരേസമയം ഇരുവശത്തേക്കും തടസ്സങ്ങളില്ലാതെ കപ്പലുകള്‍ക്ക് സര്‍വിസ് നടത്താനാകും.

നിലവിലുള്ള ജലപാതയിലെ തിരക്ക് ഒഴിവാക്കി വേഗതയേറിയ ഗതാഗതം സാധ്യമാക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് നിലവിലെ കനാലിന് സമാന്തരമായി പുതിയ പാത പ്രഖ്യാപിച്ചത്. 43,000 ജോലിക്കാര്‍ 12 മാസം നടത്തിയ കഠിന പ്രയത്നത്തിലൂടെ അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കി. 1869ൽ ആദ്യ
സൂയസ്
കനാൽ യാഥാർത്ഥ്യമാകാൻ 12 വർഷമെടുത്തിരുന്നു. ഈജിപ്തുകാര്‍ മാത്രം നല്‍കിയ പണം ഉപയോഗിച്ചാണ് നിര്‍മാണമെന്ന സവിശേഷതയും ഇത്തവണയുണ്ട്. 600 കോടി രൂപയാണ് ചെലവ്.
ആറു ദിവസംകൊണ്ടാണ് ഇത്രയും ഉയര്‍ന്ന തുക രാജ്യം പിരിച്ചെടുത്തത്.

37 കിലോമീറ്റര്‍ പുതുതായി കുഴിക്കുകയും 35 കിലോമീറ്ററില്‍ വീതിയും ആഴവും വര്‍ധിപ്പിച്ചുമാണ് കനാല്‍ ഒരുക്കിയിരിക്കുന്നത്. നവീകരണത്തിനുശേഷം പലയിടത്തും ആഴം നിലവിലുള്ളതിന്റെ അഞ്ചിരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. വീതി 40ശതമാനവും വര്‍ധിച്ചു. വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കി 100 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ സൂയസ് കനാല്‍ സോണും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ, വ്യവസായിക വികസനത്തിനായി 400 ചതുരശ്ര കിലോമീറ്റര്‍ വേറെയും നീക്കിവെച്ചിട്ടുണ്ട്.

തീരപ്രദേശങ്ങളില്‍ വസിച്ചുവന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇതിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. നവീകരണം വഴി യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ 530 കോടി ഡോളര്‍ വരുമാനം ലഭിക്കുന്നത് സര്‍വിസുകള്‍ വര്‍ധിക്കുക വഴി 2023ല്‍ 1320 കോടി ഡോളറാക്കാമെന്നാണ് ഈജിപ്തിന്റെ കണക്കുകൂട്ടല്‍. ആഗോള കപ്പല്‍ ഗതാഗതത്തിന്റെ ഏഴു ശതമാനവും നിലവില്‍ സൂയസ് കനാല്‍ വഴിയാണ്. ഇത് കുത്തനെ ഉയരുന്നപക്ഷം ഈജിപ്തിന്റെ തകര്‍ന്നുകിടക്കുന്ന സമ്പദ്വ്യവസ്ഥക്ക് പുതുജീവനാകും.

കനാലിനെ 'ലോകത്തിനുളള സമ്മാനം' എന്നാണ്
ഈജിപ്റ്‍റ്
വിശേഷിപ്പിച്ചത്.
കനാലിന്‍റെ
ഉദ്ഘാടനത്തിന്
സാക്ഷിയാകാൻ ഫ്രഞ്ച്
പ്രസിഡന്‍റ്
ഫ്‍രാൻസോ ഒലാന്ദ്
അടക്കമുളള രാഷ്ട്ര തലവൻമാർ എത്തിയിരുന്നു. ആഭ്യന്തര യുദ്ധത്തെ തുടർന്ന്
തകർന്ന ഈജിപ്റ്‍റിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക്
പുത്തൻ പ്രതീക്ഷ നൽകുന്നതാണ്
കനാൽ. ജലപാതയുടെ
ഉദ്ഘാടന സമയത്ത്, ലോകത്തെ വിവിധ
തുറമുഖങ്ങളിൽ
നങ്കൂരമിട്ടിരുന്ന
കപ്പലുകളെല്ലാം സൈറൻ
മുഴക്കി ആദരവ്
പ്രകടിപ്പിച്ചത്
ശ്രദ്ധേയമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :