റഷ്യന്‍ വിമാനാപകടം ഭീകര അട്ടിമറി... ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

കെയ്റോ| VISHNU N L| Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (20:18 IST)
ഈജിപ്തിൽ നിന്നും 224 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം തകർന്നതിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഈജിപ്തിലെ സിനായ് മേഖലയിൽ വച്ചാണ് വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടമായത്. ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമാണ് ഈജിപ്തിലെ സിനായ് പ്രദേശം.

ഈജിപ്തിൽ നിന്നും 224 യാത്രക്കാരുമായി റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ തകർന്ന റഷ്യൻ വിമാനത്തില്‍ നിന്ന് 100 മൃതദേഹങ്ങള്‍ കണ്ടെടുത്തു. യാത്രക്കാരിൽ 17 പേർ കുട്ടികളും ഏഴുപേർ‌ ജീവനക്കാരുമാണ്.

വിമാനത്തിന്റെ യന്ത്ര തകരാറാണ് അപകടത്തിന് കാരണമായത് എന്നായിരുന്നു പ്രാഥമിക വിവരം. 224 യാത്രക്കാരുമായി പോയ എ–321 ജെറ്റ് വിമാനമാണ് തകർന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :