ഇന്ത്യയും ചൈനയും വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്കക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുമായി മത്സരിക്കന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ ഒബാമ പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നല്‍കി.
മേരിലാന്‍ഡില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഒബാമ ഇത് വെളിപ്പെടുത്തിയത്. പത്തു കോടി ഡോളറാണ് പദ്ധതിയുടെ ചെലവ്. സ്കൂളുകളില്‍ പുത്തന്‍ പാഠ്യപദ്ധതി ആവിഷ്കരിക്കുക എന്നതാണ് യൂത്ത് കരിയര്‍-കണക്‌ട് എന്നു പേരിട്ട പദ്ധതിയുടെ ലക്ഷ്യം.
ലോക സമ്പദ്‌വ്യവസ്ഥയില്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യക്കും ചൈനയ്ക്കും ഒപ്പമെത്തിക്കേണ്ടത് ഭാവിയില്‍ നിലനില്‍പ്പിനാവശ്യമാണെന്നാണ് ഒബാമ പറയുന്നത്. ഇത് ചെയ്തില്ലെങ്കില്‍ വരുംകാലത്ത് ഈ രാജ്യങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ അമേരിക്കയിലെ യുവതലമുറക്കു കഴിയില്ല.
ഇന്ത്യയും ചൈനയും ലോക സമ്പദ് വ്യവസ്ഥയില്‍ പിടിമുറുക്കനുള്ള ശ്രമത്തിലാണെന്നും ഇത്രയും കാലം ചെയ്തതിന്റെ തണലില്‍ ഇനി ജീവിക്കാനാവില്ല. പുതിയ കാര്യങ്ങല്‍ ചെയ്തേ മതിയാകു. അതിന് കഠിനമായി പരിശ്രമിക്കേണ്ടതുണ്ടെന്നും ഒബാമ പറഞ്ഞു.