അമേരിക്കയില്‍ രണ്ടിടങ്ങളില്‍ ഭൂചലനം. അമേരിക്കയിലെ ലോസാഞ്ചലസില്‍ 5.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വെ. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 9.11 ഓടെയാണ് ഭൂചലനമുണ്ടായത്.
ലോസാഞ്ചലസില്‍നിന്നും 32 കിലോമീറ്റര്‍ തെക്കുകിഴക്ക് ഓറഞ്ച് കൗണ്ടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് ഒരു മണിക്കൂര്‍ മുന്‍പ് ലാ ഹബ്രയില്‍ 3.5 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ഇരു സംഭവങ്ങളിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.