റഷ്യ യുക്രൈനില്‍ നടത്തുന്ന ആക്രമണങ്ങള്‍ ശക്തിയല്ല, ബലഹീനത
ഹേഗ്|
WEBDUNIA|
PRO
റഷ്യ യുക്രൈനില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവരുടെ ശക്തിയല്ല ബലഹീനതയെയാണ് സൂചിപ്പിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ഹേഗില്‍ ചേര്‍ന്ന ജി ഏഴ് രാജ്യങ്ങളുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയെ ജി എട്ടില്‍ നിന്നു പുറത്താക്കാനും ജൂണില്‍ സോച്ചിയില്‍ ചേരാനിരുന്ന ജി ഏഴ് രാജ്യങ്ങളുടെ സമ്മേളനം റദ്ദാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
യുക്രൈനുമേലുള്ള റഷ്യയുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി റഷ്യക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ ഒബാമ സ്വാഗതം ചെയ്തു. ക്രിമിയയെ ഉള്‍പ്പെടുത്തി റഷ്യ ഭൂപടം മാറ്റി വരച്ചിരുന്നു.