ഈ വര്‍ഷത്തെ മൊബൈല്‍ ഏറ് മത്സരത്തില്‍ ഫിന്‍ലാന്‍ഡ് യുവാവിന് ഒന്നാം സ്ഥാനവും ലോക റെക്കോഡും. പതിനെട്ട് വയസുകാരനായ എറി കര്ജലെയിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഫിന്‍ലാന്‍ഡിലെ സാവോനില്ല പ്രദേശത്താണ് വ്യത്യസ്തമായ മൊബൈല്‍ ഏറ് മത്സരം നടന്നത്.
എറി കര്ജലെയിന് തന്റെ മൊബൈല്‍ 101.46 മീറ്റര്‍ ദൂരത്തേക്ക് വലിച്ചെറിഞ്ഞാണ് ലോക റെക്കോഡിന് അര്‍ഹനായത്. 94.67 മീറ്റര്‍ ദൂരത്തേക്ക് മൊബൈല്‍ എറിഞ്ഞ ദക്ഷിണാഫ്രിക്കക്കാരന് ജെര്‍മി ഗല്ലോപ്പിനാണ് രണ്ടാം സ്ഥാനം.
മത്സരത്തിന് മുന്നേടിയായി ഡോപ്പിംഗ് ടെസ്റ്റ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 2000ത്തിലാണ് ഫിന്‍ലാന്‍ഡിലെ സാവോനില്ല പ്രദേശത്ത് മൊബൈല്‍ ഏറ് മത്സരമാരംഭിച്ചത്.
എന്തായാലും നോക്കിയ മൊബൈലുകളുടെ ജന്മനാടായ ഫിന്‍ലാന്‍ഡിലാണ് ഈ മത്സരം നടക്കുന്നതെന്നത് ഏറെ കൌതുകമുണര്‍ത്തുന്നതാണ്.