ലണ്ടന്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഒളിമ്പിക്സില്‍ ഹോളണ്ടിനോട് പൊരുതിയെങ്കിലും ഇന്ത്യന്‍ ഹോക്കി ടീമിന് ജയിക്കാനായില്ല. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയെ ഹോളണ്ട് പരാജയപ്പെടുത്തിയത്.
ഇരുപതാം മിനിറ്റില്‍ വാന്‍ ഡെ ഹോര്‍ട്ടിലൂടെ ഹോളണ്ട് മുന്നിലെത്തി. ഒമ്പതു മിനിറ്റിനുശേഷം ഹോളണ്ട് റോഡ്റിക്കിലൂടെ വീണ്ടും ഗോള്‍. ഇന്ത്യ നാല്‍പ്പത്തിനാലാം മിനിറ്റിലാണ് ആദ്യഗോള്‍ നേടിയത്. ധരംവീരാണ് ഗോള്‍ നേടിയത്. നാലു മിനിറ്റിനുശേഷം ശിവേന്ദര്‍ ഇന്ത്യക്കായി സമനില ഗോളും നേടി. മൂന്നുമിനിറ്റിനുശേഷം ഹോളണ്ട് വീഡര്‍മാന്‍ ഹോളണ്ടിന്റെ വിജയ ഗോള്‍ നേടി.
എ ഗ്രൂപ്പില്‍ പാക്കിസ്ഥാനും സ്പെയ്നും 1-1ന് സമനിലയില്‍ പിരിഞ്ഞു.