മാല്‍കം ടേണ്‍ബുള്‍ ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി

മെല്‍ബണ്‍| JOYS JOY| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (19:17 IST)
ഓസ്ട്രേലിയയയ്ക്ക് പുതിയ പ്രധാനമന്ത്രി. മാല്‍കം ടേണ്‍ബുള്‍ ആണ് പുതിയ പ്രധാനമന്ത്രി. ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ നടന്ന പാര്‍ട്ടി തെരഞ്ഞെടുപ്പിലാണ് മാല്‍കം ടേണ്‍ബുള്‍ ടോണി ആബട്ടിനെ പരാജയപ്പെടുത്തിയത്.

പ്രമുഖ അഭിഭാഷകനും മുന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കറുമായ മാല്‍കം ടേണ്‍ബുളിനെ ലിബറല്‍ പാര്‍ട്ടി നേതാവായി ഭൂരിപക്ഷം എം പിമാരും തെരഞ്ഞെടുക്കുകയായിരുന്നു. ടേണ്‍ബുള്‍ 54 വോട്ടുകള്‍ നേടി മുന്നിലെത്തിയപ്പോള്‍ ആബട്ടിന് 44 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അതേസമയം, പാര്‍ലമെന്റിന്റെ ഉപനേതാവായി ജൂലി ബിഷപ്പിനെ വീണ്ടും തെരഞ്ഞെടുത്തു. ലിബറല്‍ ഉപനേതാവ് ജൂലി ബിഷപ്പ് നേരത്തെ തന്നെ ടേണ്‍ബുളിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ടേണ്‍ബുള്‍ ഉടന്‍ അധികാരമേല്‍ക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :