സിഡ്നി|
jibin|
Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (15:43 IST)
ക്രിക്കറ്റിനെക്കാൾ വലുതാണ് കുടുംബമെന്ന് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ. ക്രിക്കറ്റിനോടുള്ള സ്‌നേഹം ഒരിക്കലും പോകില്ല, എന്നാല്‍ സമയം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ തന്റെ സാന്നിദ്ധ്യം കുടുംബത്തിന് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് നിര്‍ത്തുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും 37 കാരനായ ഹാഡിൻ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ തനിക്കൊട്ടും ദുഃഖമില്ല. എന്നാല്‍ ക്രിക്കറ്റ് ഒരിക്കലും മതിയാക്കില്ല. ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു തലത്തില്‍ ഇനിയും തുടരും. കുടുംബത്തിന് അത്യാവശ്യമായ സമയത്ത് കളത്തില്‍ തുടരുന്നത് ശരിയല്ല. അതിനാല്‍ ക്രിക്കറ്റ് മതിയാക്കുകയല്ലാതെ മറ്റ് വഴികളൊന്നും എനിക്കില്ലായിരുന്നുവെന്നും ഹാഡിൻ പറഞ്ഞു.
ആഷസ് പരമ്പരയിൽ ടീമിലുണ്ടായിരുന്ന ഹാഡിൻ ആദ്യ ടെസ്റ്റിനുശേഷം കാൻസർ ബാധിതയായ മകൾ ആശുപത്രിയിൽ ചികിത്സയിലായതിനെ തുടർന്ന് രണ്ടാം ടെസ്റ്റിൽ നിന്ന് പിൻമാറി മകൾക്കരികിലേക്ക് പോയിരുന്നു. എന്നാൽ മൂന്നാം ടെസ്റ്റിൽ പങ്കെടുക്കാൻ അദ്ദേഹം തിരിച്ചെത്തിയെങ്കിലും ആദ്യ ഇലവനിൽ പരിഗണിച്ചില്ല. തുടര്‍ന്ന് ആഷസില്‍ ഓസ്‌ട്രേലിയ തരിപ്പണമാകുകയും ചെയ്‌തു.