ഇംഗ്ലണ്ട് ജയിച്ച് ഒപ്പമെത്തി, ഓസ്ട്രേലിയ പരുങ്ങി

ലീഡ്‌സ്| VISHNU N L| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (09:10 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത ഏഴു വിക്കറ്റിന് 299 റൺസെടുത്തപ്പോൾ 48.2 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 304 റൺസിലെത്തി. നേരത്തെ മൂന്നു വിക്കറ്റെടുത്ത് ഓസീസ് മുൻനിരയെ കശക്കിയ ഡേവിഡ് വിലിയുടെ സിക്സറിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ പരമ്പര 2–2 സമനിലയിൽ എത്തി.

മാക്‌സ്വെല്‍ (85), ബെയ്‌ലി (75), മാത്യു വേഡ് (50) എന്നിവരാണ് ഓസ്ട്രേലിയന്‍ നിരയെ നയിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി ഇയാന്‍ മോര്‍ഗന്‍(92), ബെന്‍ സ്റ്റോക്‌സ് (41), ജെയിംസ് ടെയ്‌ലര്‍ (41) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ചു. ഓപ്പണിങ്ങില്‍ ഒഴികെ മറ്റെല്ലാ വിക്കറ്റിലും മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയാണ് ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തത്. ഇംഗ്ലണ്ട് നിരയിൽ 92 റൺസോടെ ഓയിൻ മോർഗൻ ടോപ്സ്കോററായി. 92 പന്തുകളിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സറും ഉൾപ്പെടുന്നു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ പിന്നീടുള്ള രണ്ടു മത്സരങ്ങളും ജയിച്ചാണ് ഇംഗ്ലണ്ട് തിരിച്ചടിച്ചത്. ഇതോടെ ഞായറാഴ്ച നടക്കുന്ന മത്സരം അതിനിര്‍ണായകമായി. 10 പന്തുകളിൽ 17 റൺസെടുത്ത ലിയാം പ്ലങ്കറ്റിന്റെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ നടത്തിയ സർക്കസിലൂടെ ഓസീസ് താരം മാക്സ്‌വെൽ എടുത്ത ക്യാച്ച് കളിയില്‍ ഏറെ ശ്രദ്ദേയമായിമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :