മരിച്ച മകളുടെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്യാനായി അമ്മ കോടതിയില്‍

സാവോ പോളോ| WEBDUNIA|
PRO
PRO
മരിച്ച മകളുടെ ഫേസ്ബുക്ക് പേജ് നീക്കണമെന്ന അമ്മയുടെ ആവശ്യത്തില്‍ കോടതിയുടെ അനുകൂല വിധി. ബ്രസീലിലെ ഒരു കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മധ്യബ്രസീലില്‍ മാധ്യമപ്രവര്‍ത്തക ആയിരുന്ന ജൂലിയാന റിബേരിയോ കാംപോസ്(24) ആണ് ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണതകള്‍ മൂലം മരണത്തിന് കീഴടങ്ങിയത്. 2012 മെയില്‍ ആയിരുന്നു മരണം. ഇവരുടെ അമ്മയാണ് പേജ് നീക്കാന്‍ കോടതിയെ സമീപിച്ചത്.

മകളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ അവളുടെ സുഹൃത്തുക്കള്‍ ഫോട്ടോകളും ഓര്‍മ്മക്കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്നത് തന്റെ മാനസികവിഷമം കൂട്ടുന്നതായി പറഞ്ഞു. ഏഴുമാസത്തോളം പലതവണ മകളുടെ അക്കൗണ്ട് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഓട്ടോമാറ്റിക് മറുപടികള്‍ വന്നതല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല.

പിന്നീട് ഫേസ്ബുക്ക് ഈ അക്കൌണ്ടിലേക്ക് അപരിചിതര്‍ക്കുള്ള പ്രവേശനം എടുത്തു കളഞ്ഞു. പക്ഷേ ജൂലിയാനയുടെ സുഹൃത്തുക്കള്‍ക്ക് ആദരാഞ്ജലികളും സ്മരണകളും പങ്കുവെക്കാന്‍ കഴിയുന്ന രീതിയിലാണ് അത്. കഴിഞ്ഞ ക്രിസ്മസിന് അതില്‍ വന്ന ഫോട്ടോകളും പോസ്റ്റുകളും തന്നെ ദിവസങ്ങളോളം കരയിപ്പിച്ചു എന്ന് അമ്മ പറയുന്നു. അക്കൗണ്ട് നീക്കം ചെയ്യാനായി സാവോ പൗലോയിലെ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഓഫീസില്‍ പലതവണ പോയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് നിയമത്തിന്റെ വഴി തേടിയത്.

അക്കൌണ്ട് ഉടന്‍ നീക്കണമെന്ന് മാര്‍ച്ച് 19നും ഏപ്രില്‍ 10നും കോടതി ജഡ്ജി ഉത്തരവിട്ടു. ഒടുവില്‍ 48 മണിക്കൂറിനകം അക്കൗണ്ട് നീക്കം ചെയ്യണമെന്ന് കഴിഞ്ഞ വാരം കോടതി അന്ത്യശാസനം നല്‍കി. കോടതിയെ ധിക്കരിച്ചാല്‍ ജയില്‍ ആയിരിക്കും ഫലം എന്നും ഉത്തരവില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :