സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫെയ്സ്ബുക്കില്‍ അപമാനിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുവെന്ന ആക്ഷേപത്തെത്തുടര്‍ന്ന് മുംബൈക്കു സമീപം ഭിവണ്ടിയില്‍ സംഘര്‍ഷം. നാലു പേര്‍ അറസ്റ്റിലായി.
ചിത്രം പോസ്റ്റ് ചെയ്തവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിലേക്കു നടന്ന പ്രതിഷേമാര്‍ച്ചിലാണ് അക്രമത്തിനു തുടക്കം.
നിരവധി വാഹനങ്ങളും മറ്റും തകര്‍ച്ചയിലാണ് സംഘര്‍ഷാവ്സാനിച്ചത്. വിവാദ ചിത്രം പോസ്റ്റ് ചെയ്തതാരെന്ന് കണ്ടെത്താന്‍ പൊലീസും സൈബര്‍ വിഭാഗവും അന്വേഷണം തുടങ്ങി.