ഇസ്ലാമിക തീവ്രവാദികളെ വെല്ലുവിളിച്ച് ടുണീഷ്യന്‍ പെണ്‍കുട്ടി ഫേസ്ബുക്കില്‍ ടോപ്‌ലസ് ചിത്രം പോസ്റ്റ് ചെയ്തു. 19കാരി പെണ്‍കുട്ടിയ്ക്കെതിരെ ഇസ്ലാമിക നേതാക്കള്‍ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഭ്രാന്ത്രാശുപതിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വിവരം.
ഉക്രൈന്‍ കേന്ദ്രീകരിച്ചുള്ള സ്ത്രീകളുടെ പ്രതിഷേധ ഗ്രൂപ്പായ ഫെമെന്റെ പ്രവര്‍ത്തക ആമിനയാണ് ടോപ്‌ലസ് ചിത്രം പോസ്റ്റ് ചെയ്റ്റത്.
പെണ്‍കുട്ടിയെ ശരിയ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലണം എന്നാണ് ഇസ്ലാമിക തീവ്രവാദികള്‍ വാദിക്കുന്നത്. 100 ചട്ടയടി നല്‍കണം എന്നും ഇവര്‍ പറയുന്നു.
അതേസമയം യൂറോപ്പില്‍ നിന്നും മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും ആമിനയ്ക്ക് സ്ത്രീകളുടെ വന്‍ പിന്തുണയാണ് ലഭിക്കുന്നത്.