പാകിസ്ഥാനില്‍ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ വനിതാ നേതാവ് സാഹിറ ഷാഹിദ് ഹുസൈന് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇമ്രാന് ഖാന് നേതൃത്വം നല്കുന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് സാഹിറ.
സാഹിറ വീടിനു പുറത്ത് നില്ക്കുമ്പോള് ബൈക്കിലെത്തിയ അജ്ഞാതന്‍ അവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല.
അതേസമയം, രാഷ്ട്രീയ പകപോക്കലാണ് കൊലപാതകത്തിനു പിന്നിലെന്ന് ഇമ്രാന് ഖാന് പ്രതികരിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ പ്രമുഖ പാര്‍ട്ടിയായ എംക്യുഎമ്മിന് സംഭവത്തില്‍ പങ്കുള്ളതായി അദ്ദേഹം ആരോപിച്ചു. എംക്യുഎമ്മില് നിന്നും തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഭീഷണി നിലനില്‍ക്കുന്നതായും അദ്ദേഹം അറിയിച്ചു.