ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നത് പോലെയുള്ള ശക്തമായ നിയമം പാകിസ്ഥാനിലും പാസാക്കണമെന്നാണ് ജഹാംഗീറിന്റെ ആവശ്യം
ഹസാരെയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന അഴിമതിവിരുദ്ധ സമരം ജഹാംഗീര്‍ വ്യക്തമായി നിരീക്ഷിച്ചു വരികയാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നത് പോലെയുള്ള ശക്തമായ നിയമം പാകിസ്ഥാനിലും പാസാക്കണമെന്നാണ് ജഹാംഗീറിന്റെ ആവശ്യം.ജഹാംഗീര്‍ മുമ്പ് ഇസ്ലാമബാദിലെ വ്യാപാരികള്‍ക്ക് വേണ്ടി 22 ദിവസം നിരാഹാരമിരുന്നിട്ടുണ്ട്. പിന്നീടൊരു എട്ട് ദിവസവും അദ്ദേഹം നിരാഹാരമിരുന്ന ചരിത്രമുണ്ട്. ഇത്തവണയും നിരാഹാരത്തില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശ്യമില്ല എന്നാണ് ജഹാംഗീര്‍ പറയുന്നത്.