അണ്ണാ ഹസാരെ വീണ്ടും നിരാഹാരത്തിന്

ന്യൂഡല്‍ഹി| WEBDUNIA|
PTI
മന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം പരിഗണിച്ച് തയ്യാറാക്കിയ കരട് ലോക്പാല്‍ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് 16 മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന് പൊതുസമൂഹ പ്രതിനിധികള്‍ അറിയിച്ചു.

ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് ഒരു പ്രയോജനവും കേന്ദ്രമന്ത്രിസഭ ഇപ്പോള്‍ അംഗീകരിച്ച കരട് ലോക്പാല്‍ ബില്ലുകൊണ്ട് ഉണ്ടാകില്ലെന്നാണ് പൊതുസമൂഹ പ്രതിനിധികള്‍ പ്രതികരിച്ചത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അവര്‍ പറയുന്നു.

ശക്തമായ ഒരു ലോക്പാല്‍ നിയമം രാജ്യത്ത് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു. ലോക്പാല്‍ ബില്‍ രൂപവത്കരണ സമിതി അംഗം കൂടിയാണ് സന്തോഷ് ഹെഗ്‌ഡെ.

പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും ബില്ലിന്‍റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയാണ്‌ മന്ത്രിസഭ കരട് ലോക്പാലിന് അംഗീകാരം നല്‍കിയിരിക്കുന്നത്‌. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി ആയിരിക്കും ലോക്പാല്‍ അംഗങ്ങളെ തെരഞ്ഞെടുക്കുക. അടുത്തമാസം ഒന്നിന് ചേരാനിരിക്കുന്ന വര്‍ഷകാലസമ്മേളനത്തിലായിരിക്കും ബില്‍ അവതരിപ്പിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :