ഹിന മടങ്ങുന്നു, പ്രതീക്ഷയോടെ...

ന്യൂഡല്‍ഹി| WEBDUNIA|
PTI
മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ ഇന്ന് മടങ്ങുകയാണ്. സംതൃപ്തി നല്‍കിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ഹിന മടങ്ങിപ്പോകുന്നത്.

34കാരിയായ പാക് വിദേശകാര്യമന്ത്രി ഈ സന്ദര്‍ശനത്തിലൂടെ ഇന്ത്യന്‍ ജനതയുടെ മനസിലും ഇടം കണ്ടെത്തി. ഒരു സിനിമാനടിപ്പോലെ സുന്ദരിയായ ഹിനയുടെ വേഷവിധാനത്തിലെ പ്രത്യേകതകളും ഫാഷനബിള്‍ ഹാന്‍ഡ് ബാഗും ബ്രാന്‍ഡഡ് കൂളിംഗ് ഗ്ലാസുമൊക്കെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. മടങ്ങുന്നതിന് മുമ്പ്, ഹിനാ റബ്ബാനി ഖര്‍ തെക്കന്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലി ദര്‍ഗ്ഗയില്‍ പ്രാര്‍ത്ഥന നടത്തി.

പാക് വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറും മറ്റ് സംഘാംഗങ്ങളും ഹിനയ്ക്കൊപ്പമുണ്ടായിരുന്നു. സല്‍‌വാര്‍ കമ്മീസ് ധരിച്ചെത്തിയ പാക് വിദേശകാര്യമന്ത്രിയെ ദര്‍ഗ്ഗാ അധികൃതര്‍ പ്രാര്‍ത്ഥനയ്ക്കായി അമീര്‍ ഖുസ്‌റോയുടെ ശവകൂടീരത്തിങ്കലേക്ക് കൊണ്ടുപോയി.

ഇന്ന് അജ്മീറിലും പ്രാര്‍ത്ഥന നടത്തുന്ന ഹിന റബ്ബാനി ഖര്‍ തിരികെ ജയ്പുരിലെത്തിയ ശേഷം പാകിസ്ഥാനിലേക്ക് മടങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :