വ്യാജനോട്ട് അടിക്കുന്നത് പാക് സര്‍ക്കാര്‍!

ന്യൂഡല്‍ഹി| WEBDUNIA|
PRO
വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നത് പാകിസ്ഥാന്റെ ഔദ്യോഗിക കേന്ദ്രത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ നിന്നുള്ള വ്യാജ ഇന്ത്യന്‍ കറന്‍സിയും പാകിസ്ഥാന്‍ രൂ‍പയും വിദഗ്ധ സമിതി താരതമ്യ പഠനം നടത്തിയതിലാണ് ഇക്കാര്യം വെളിവായത്.

പാകിസ്ഥാന്‍ രൂപയും പാകിസ്ഥാന്‍ റാക്കറ്റില്‍ നിന്ന് പിടിച്ചെടുത്ത വ്യാജ ഇന്ത്യന്‍ കറന്‍സിയും ഡ്രൈ ഓഫ്സെറ്റ് രീതിയിലാണ് അച്ചടിക്കുന്നത്. 500, 1000 രൂപയുടെ വ്യാജ ഇന്ത്യന്‍ നോട്ടുകളുടെയും പാകിസ്ഥാന്‍ രൂപയുടെയും പി എച്ച് മൂല്യവും (PH value) ഒന്നാണെന്ന് ഇന്ത്യ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി.

നോട്ട് അച്ചടിക്കുന്ന പേപ്പറിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത് ഗ്രാം പെര്‍ സ്ക്വയര്‍ മീറ്റര്‍ (ജി‌എസ്‌എം) കണക്കാക്കിയാണ്. പാകിസ്ഥാന്‍ കറന്‍സിയുടെയും വ്യാജ ഇന്ത്യന്‍ കറന്‍സിയുടെയും ജി‌എസ്‌എം ഒരേപോലെയാണെന്നും സമിതി കണ്ടെത്തി. രണ്ട് നോട്ടുകളിലും പോളി വിനൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.

ദുബായ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലൂടെയാണ് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ഇന്ത്യയിലേക്ക് കടത്തുന്നത് എന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :