തൊണ്ണൂറുകാരന്‍ സൈക്കിള്‍ മാരത്തണില്‍ പിന്നിട്ടത് 1487 കിലോമീറ്റര്‍ ദൂരമാണ്. ബെര്‍ട് ബ്ലെവന്‍സ് എന്ന തൊണ്ണൂറുകാരനാണ് ദീര്‍ഘ ദൂര മാരത്തണില്‍ പങ്കെടുത്ത് കാണികളെ അത്ഭുതപ്പെടുത്തിയത്. കെന്റക്കിയില്‍ നിന്ന് ഫ്ലോറിഡ വരെയുള്ള 1487 കിലോമീറ്ററാണ് ബ്ലെവന്‍സ് സൈക്കിളില്‍ പിന്നിട്ടത്.
ബെര്‍ട് ബ്ലെവന്‍സ് 21 ദിവസംകൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കിയത്. യാത്രയെക്കുറിച്ച് ബ്ലെവന്‍സ് പ്രതികരിച്ചത് താന്‍ വിചാരിച്ചത്ര ക്ഷീണമുണ്ടായില്ലെന്നും എങ്കിലും താന്‍ അല്‍പം വിശ്രമിച്ചേക്കുമെന്നാണ്.
ബ്ലെവന്‍സ് പിന്തുണയുമായി മക്കളും മാരത്തണില്‍ പങ്കെടുത്തിരുന്നു. ബ്ലെവന്‍സിന്റെ യാത്രയുടെ ആദ്യഘട്ടത്തില്‍ മകനും പിന്നീട് മകളും ഒപ്പം സഞ്ചരിച്ചിരുന്നു. പിതാവ് മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ മക്കളും സന്തോഷത്തിലാണ്.