തായ്‌ലന്‍ഡില്‍ ഭരണപക്ഷ നേതാവിന് വെടിയേറ്റു

ബാങ്കോക്ക്| WEBDUNIA|
PRO
തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ പ്രമുഖ ഭരണപക്ഷ നേതാവിന് വെടിയേറ്റു. ഭരണപക്ഷ നേതാവ് വാന്‍ച്ചി പരിപനയ്ക്കാണ് ഉഡോണ്‍ പട്ടണത്തിലെ വീട്ടില്‍ അജ്ഞാതന്റെ വെടിയേറ്റത്. ബാങ്കോക്കില്‍ 2010ല്‍ നടന്ന ജനകീയ റാലികളുടെ സൂത്രധാരനായിരുന്നു പരിപന. രാഷ്ടീയ എതിരാളികളാവും അക്രമികളെന്നാണ് പോലീസിന്റെ നിഗമനം.

പ്രധാനമന്ത്രി യിങ്‌ലുക്ക് ഷിനവത്ര രാജിവെക്കണമെന്നും ഭരണം ജനകീയസമിതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ നടത്തുന്ന തലസ്ഥാനം സ്തംഭിപ്പിക്കല്‍ സമരം ബാങ്കോക്കില്‍ തുടരുകയാണ്. നേതാവിന് വെടിയേറ്റതോടെ ഇരുവിഭാഗങ്ങള്‍തമ്മിലുള്ള സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കാന്‍ സാധ്യതയേറി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :