അരവിന്ദ് കെജ്‌രിവള്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനത്തു നടക്കുന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആറു മന്ത്രിമാരും കെജ്‌രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

മനീഷ് സിസോദിയ, സത്യേന്ദ്ര കുമാര്‍ ജെയിന്‍, സൗരഭ് ഭരദ്വാജ്, സോംനാഥ് ഭാരതി, രാഖി ബിര്‍ള, ഗിരീഷ് സോണി എന്നിവരാണ് കെജ്‌രിവാളിനൊപ്പം ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ അരമക്കാരനായ അണ്ണ ഹാസാരെയെയും അണ്ണയുടെ സംഘത്തിലെ പ്രധാനികളായ കിരണ്‍ ബേദി, ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ എന്നിവരെയും ക്ഷണിച്ചിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :