തങ്ങളുടെ സൈന്യം സര്‍വസജ്ജം, അമേരിക്കയെ കാത്തിരിക്കുന്നത് കടുത്തദുരന്തമെന്നും ഉത്തര കൊറിയ
ഉത്തരകൊറിയ|
WEBDUNIA|
PRO
യുദ്ധഭീഷണിയെന്നും റിപ്പോര്‍ട്ട്. തങ്ങളുടെ സൈന്യം സര്‍വസജ്ജമാണെന്നും ഏതുസമയവും ആക്രമിക്കാന്‍ തയ്യാറെടുത്തുനില്ക്കുകയാണെന്നും അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കുമെതിരെ ഉത്തര കൊറിയയുടെ ഭീഷണി. അമേരിക്ക കൊടിയ ദുരന്തമനുഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഉത്തര കൊറിയയുടെ ഈ വീരവാദം പലവട്ടം തങ്ങള്‍ കേട്ടതാണെന്ന് അമേരിക്ക പ്രതികരിച്ചു. യുദ്ധസന്നാഹത്തെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരറിവുമില്ലെന്ന് ദക്ഷിണ കൊറിയയും പറഞ്ഞു.
കൊറിയന്‍ യുദ്ധത്തിന് ശേഷമുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.വിമാനവാഹിനികള്‍ അടക്കമുള്ള യു എസ്. കപ്പലുകള്‍ കൊറിയന്‍ തീരത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്.