ചൈനയില്‍ നിയമം പാലിക്കാതെ പോകുന്ന കാല്‍നടയാത്രക്കാര്‍ക്കു ചൈനയില്‍ പുതിയ ശിക്ഷ, വേറെ ഒന്നുമല്ല ‘പത്രവായന‘. ഷാങ്ന്‍ഘായ് ട്രാഫിക് പൊലീസാണ് പുതുമയുള്ള ശിക്ഷാനടപടിയായി രംഗത്തെത്തിയിരിക്കുന്നത്.
നിയമലംഘകരായ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമാണ് ശിക്ഷ നടപ്പാക്കുന്നത്. റോഡപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുസ്ഥലത്തു പരസ്യമായി ഉച്ചത്തില്‍ വായിക്കുകയാണു വേണ്ടത്. എന്നാല്‍ പത്രന് വായിക്കാത്തവര്‍ക്ക് നല്ലൊരു പിഴ നല്കിയെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുകയുള്ളുവെന്നതാണ് ഇതിലെ കൌതുകം.
ചെറുപ്പക്കാര്‍ പൊതുവേ പിഴയടച്ചു രക്ഷപ്പെടുമ്പോള്‍ പ്രായമായവര്‍ പലരും പത്രവായനയാണു തിരഞ്ഞെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ചൈനയില്‍ ഇറക്കം കുറഞ്ഞ കുട്ടിയുടുപ്പുകള്‍ സ്ത്രീകള്‍ ഉപേക്ഷിക്കണമെന്നും നിയമം വന്നിട്ടുണ്ട്.